Your Image Description Your Image Description

തിരുവനന്തപുരം: ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയ്ക്ക് തീപിടിച്ചു. കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങി.ലോറി നിർത്തിയ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts