Your Image Description Your Image Description

ബോയിങ്ങിന്റെ കൂടുതൽ വിമാനങ്ങൾ വാങ്ങാൻ 200 മില്യൺ വായ്പതേടി എയർ ഇന്ത്യ. ബോയിങ് 777 സീരിസ് വിമാനങ്ങൾ വാങ്ങാനാണ് എയർ ഇന്ത്യ കൂടുതൽ പണം ആവശ്യപ്പെട്ടത്. ബോയിങ് വിമാനങ്ങൾ വാടകക്കെടുക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.

എയർ ഇന്ത്യ ഫ്ലീറ്റ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വിമാനങ്ങൾ വാങ്ങാനായി വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനങ്ങൾ വാങ്ങാനായി പണം സ്വരൂപിക്കുന്നതിനുള്ള ചർച്ചകൾ ഒരു വർഷമായി നടക്കുന്നുണ്ട്. നേരത്തെ വിമാനവിതരണത്തിലെ കാലതാമസം മൂലം കൂടുതൽ ഫ്ലൈറ്റുകൾ സ്വന്തമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

2022ൽ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷം 570 പുതിയ വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എയർ ബസും ബോയിങ്ങും ഓർഡർ നൽകിയ വിമാനങ്ങളുടെ വിതരണം പൂർത്തിയാക്കും. നിലവിൽ ബോയിങ്ങിന്റെ ആറ് 777 വിമാനങ്ങളാണ് എയർ ഇന്ത്യക്കായി സർവീസ് നടത്തുന്നത്.

Related Posts