Your Image Description Your Image Description

തിരുവനന്തപുരം: ബൈക്കിൽ പോകവേ തെരുവുനായ കുറുകെ ചാടി അപകടം. നെടുമങ്ങാട് എസ്എച്ച്ഒക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. എസ്എച്ച്ഒ രാജേഷിനാണ് അപകടത്തിൽ പരിക്കേറ്റത്. ഹെൽമറ്റ് ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു എന്ന് രാജേഷ് പറയുന്നു. റോഡിലൂടെ പോകുന്ന വഴി നായ കുറുകെ ചാടുകയായിരുന്നു. രാജേഷിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഒന്നുകിൽ നായകളെ കൊന്നൊടുക്കണമെന്നും അല്ലെങ്കിൽ ഒന്നിച്ച് കൂട്ടിലിട്ട് വളർത്തണമെന്നും രാജേഷ് പറയുന്നു. തെരുവുനായ ശല്യം രൂക്ഷമായി വരികയാണെന്നും കുട്ടികൾ വരെ ഇരയാകുന്നുണ്ടെന്നും രാജേഷ് പറഞ്ഞു.

Related Posts