Your Image Description Your Image Description

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് മികച്ച ഓള്‍റൗണ്ടറല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ബെന്‍ സ്റ്റോക്‌സ്, മാഞ്ചസ്റ്ററില്‍ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി വരള്‍ച്ചയ്ക്ക് പരിഹാരം കണ്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 7000 റണ്‍സും 200 വിക്കറ്റും നേടിയ താരങ്ങളുടെ പട്ടികയിലര്‍ ഇടം കണ്ടെത്താനും സ്റ്റോക്‌സിന് സാധിച്ചിരുന്നു.

സ്റ്റോക്‌സ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേക്കാള്‍ പിന്നിലാണ് എന്നാണ് കപിൽ ദേവ് പറഞ്ഞത്. 3697 റണ്‍സും 326 വിക്കറ്റുകളും ജഡേജയുടെ പേരിലുണ്ട്. ‘എനിക്ക് താരതമ്യം ചെയ്യാന്‍ താല്‍പ്പര്യമില്ല. സ്റ്റോക്‌സ് ഒരു നല്ല ഓള്‍റൗണ്ടറാണ്, പക്ഷേ എനിക്ക് ഇപ്പോഴും ജഡേജ മുന്നിലാണെന്ന് തോന്നുന്നു. അദ്ദേഹം വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്നു’, കപില്‍ ദേവ് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും കപില്‍ സംസാരിച്ചു. ‘ഗില്‍ തെറ്റുകള്‍ വരുത്തും, എന്നാല്‍ അവയില്‍ നിന്ന് പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന് സമയം നല്‍കണം. ഇത് ഗില്ലിന്റെ ആദ്യ പരമ്പരയാണ്. അവന്‍ തെറ്റുകള്‍ വരുത്തും, കാലക്രമേണ ധാരാളം പോസിറ്റീവുകള്‍ ഉണ്ടാകും. ഇന്ത്യയുടേത് യുവനിരയാണ്. അവര്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ കളിക്കാര്‍ വിജയിക്കും. ലോകത്തിലെ ഏതൊരു പുതിയ ടീമും പൊരുത്തപ്പെടാന്‍ സമയമെടുക്കും’, കപില്‍ പറഞ്ഞു.

Related Posts