Your Image Description Your Image Description

ബെയ്‌ജിങ്: ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ വിവോ എക്സ് ഫോൾഡ് 5 ചൈനയിൽ ലോഞ്ച് ചെയ്തു. വിവോ എക്സ് ഫോൾഡ് 3 പ്രോയേക്കാൾ ഭാരം കുറഞ്ഞതും സ്ലിമ്മുമാണ് ഈ പുതിയ ഹാൻഡ്‌സെറ്റ് എന്നാണ് വിവരം. വിവോ എക്സ് ഫോൾഡ് 5-ന്‍റെ 12 ജിബി + 256 ജിബി വേരിയന്‍റിന് ചൈനയില്‍ ഏകദേശം 83,800 ഇന്ത്യന്‍ രൂപയും, 12 ജിബി + 512 ജിബി വേരിയന്‍റിന് ഏകദേശം 96,000 രൂപയും, ആണ് വില വരുന്നത്. അതേസമയം, ഉയർന്ന നിലവാരമുള്ള 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി വേരിയന്‍റുകൾക്ക് യഥാക്രമം ഏകദേശം 1,02,000 ഇന്ത്യന്‍ രൂപ, ഏകദേശം 1,14,000 രൂപ വിലയുണ്ട്.

വിവോ എക്സ് ഫോൾഡ് 5-ൽ 8.03 ഇഞ്ച് 8ടി എല്‍ടിപിഒ മെയിൻ ഫ്ലെക്സിബിൾ ഇന്നർ ഡിസ്പ്ലേയും 6.53 ഇഞ്ച് 8ടി എല്‍ടിപിഒ ഔട്ടർ സ്ക്രീനും ഉണ്ട്. പാനലുകൾ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്നസ്, ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് റേറ്റ്, ടിയുവി റൈൻലാൻഡ് ഗ്ലോബൽ ഐ പ്രൊട്ടക്ഷൻ 3.0, സീസ് മാസ്റ്റർ കളർ സർട്ടിഫിക്കേഷനുകൾ എന്നിവ പിന്തുണയ്ക്കുന്നു. മുമ്പത്തെ വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്കും കരുത്ത് പകരുന്ന ഒരു സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിന് ഉപയോഗിച്ചിരിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ യുഎഫ്‌എസ്4.1 ഓൺബോർഡ് സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 5 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

അതേസമയം, വിവോ എക്സ് ഫോൾഡ് 5-ൽ സീസ് ടി ലെൻസ് കോട്ടിംഗുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. 50-മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ സജ്ജീകരണത്തിന്‍റെ പ്രധാന ആകർഷണം. 50-മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും 3x ഒപ്റ്റിക്കൽ സൂം പിന്തുണയുമുള്ള 50-മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിനോടൊപ്പമുണ്ട്. സിസ്റ്റം ടെലിഫോട്ടോ മാക്രോ സവിശേഷതകളെ പിന്തുണയ്ക്കുന്നു. അകത്തെയും പുറത്തെയും സ്‌ക്രീനുകളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20-മെഗാപിക്സൽ ഫ്രണ്ട് ക്യാമറകൾ നൽകിയിട്ടുണ്ട്. ഐഫോൺ, എയർപോഡുകൾ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ഐക്ലൗഡ് എന്നിവയുൾപ്പെടെ ആപ്പിളിന്‍റെ ഇക്കോസിസ്റ്റവുമായി എക്സ് ഫോൾഡ് പൊരുത്തപ്പെടുന്നുണ്ടെന്ന് വിവോ പറയുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ തടസ്സമില്ലാതെ ആക്‌സസ് ചെയ്യുന്നതിന് ഈ ഉപകരണങ്ങളിലേക്കും സേവനങ്ങളിലേക്കും ഈ സ്മാർട്ട്‌ഫോണിനെ ബന്ധിപ്പിക്കാൻ കഴിയും.

വിവോ എക്സ് ഫോൾഡ് 5-ൽ 80 വാട്സ് വയർഡ്, 40 വാട്സ് വയർലെസ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയുണ്ട്. പൊടി- ജല പ്രതിരോധത്തിന് ഐപി5എക്സ് റേറ്റിംഗും ജല പ്രതിരോധത്തിന് ഐപിഎക്സ്8+ ഐപിഎക്സ്9+ ഐപിഎക്സ്9+ റേറ്റിംഗും ഈ ഫോണിന് ലഭിക്കുന്നു. മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ പോലും ഹാൻഡ്‌സെറ്റ് പ്രവർത്തനക്ഷമമാണെന്നും കമ്പനി അവകാശപ്പെടുന്നു. സുരക്ഷയ്ക്കായി ഇതിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു. ഫോൾഡബിളിന് 217 ഗ്രാം ഭാരമുണ്ട്, മടക്കുമ്പോൾ ഏകദേശം 9.2 എംഎം കനവും തുറന്നിരിക്കുമ്പോള്‍ 4.3 എംഎം കട്ടിയുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts