Your Image Description Your Image Description

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട അലോട്ട്‌മെന്റ് ആഗസ്റ്റ് 12 ന് നടക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും www.lbscentre.kerala.gov.in ൽ ഓൺലൈനായി ആഗസ്റ്റ് 11 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് ഓൺലൈനായി ആയി സമർപ്പിക്കണം. എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

Related Posts