Your Image Description Your Image Description

തിരുവനന്തപുരം : പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

കീം പ്രവേശന പരീക്ഷ ആവശ്യമില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447900411, 9495207906, 9400540958, www.lbsitw.ac.in

Leave a Reply

Your email address will not be published. Required fields are marked *