Your Image Description Your Image Description

ബി​രി​യാ​ണി അ​രി​ക്ക്​ വി​ല കു​തി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച്​ ഏ​റെ ഡി​മാ​ന്‍റു​ള്ള ക​യ്​​മ അ​രി​യു​ടെ വി​ല​യാ​ണ്​ ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന്​ മാ​സ​മാ​യി ക​യ്മ അ​രി​യു​ടെ വി​ല അ​ടി​ക്ക​ടി ഉ​യ​ർ​ന്നു വ​രി​ക​യാ​ണ്. മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ക​യ്​​മ അ​രി​ക്ക്​ 180-200 രൂ​പ നി​ര​ക്കി​ലെ​ത്തി.

പൊ​തു വി​പ​ണി​യി​ൽ 100-120 രൂ​പ​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന അ​രി​യാ​ണ്​ ഇ​ത്ര അ​ധി​കം ഉ​യ​ർ​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ൽ ക​യ്മ അ​രി സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗം കു​റ​വാ​ണ​ങ്കി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലും തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും വി​വാ​ഹ​വി​രു​ന്നി​ൽ കാ​റ്റ​റിം​ഗ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഈ ​അ​രി​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച്​ മ​ട്ട​ൻ ബി​രി​യാ​ണി​ക്ക്​ ഉ​ത്ത​മം ​ക​യ്മ ആ​ണ​ന്നാ​ണ്​ പാ​ച​ക​മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്.

Related Posts