Your Image Description Your Image Description

ബിജെപി കേരള ഘടകത്തിൻ്റെ ഉന്നതതല സമിതിയായ സംസ്ഥാന കോർകമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ ഒ. രാജഗോപാലും സി.കെ. പത്മനാഭനും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതേസമയം, യുവ നേതാവായ ഷോൺ ജോർജ് ഉൾപ്പെടെയുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

പുതിയ കമ്മിറ്റിയിലെ അംഗങ്ങൾ: മുൻ അധ്യക്ഷന്മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്. ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി. ഉപാധ്യക്ഷന്മാരായ ഷോൺ ജോർജ്, ബി. ഗോപാലകൃഷ്ണൻ, കെ. സോമൻ, സി. കൃഷ്ണകുമാർ, പി. സുധീർ, ഉണ്ണികൃഷ്ണൻ.

നേതൃത്വത്തിൻ്റെ പുതിയ തലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവർക്ക് പുറമെയാണ് ഒ. രാജഗോപാലും സി.കെ. പത്മനാഭനും കമ്മിറ്റിക്ക് പുറത്തായത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ബിജെപി സംസ്ഥാന ഭാരവാഹികളിൽ വി. മുരളീധരൻ പക്ഷത്തുനിന്ന് ആരും ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. മുൻ ഡിജിപി ആർ. ശ്രീലേഖ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, ഡോ. അബ്ദുൾ സലാം, അഡ്വ. കെ.കെ. അനീഷ്‌കുമാർ എന്നിവരാണ് നിലവിൽ പാർട്ടിയുടെ വൈസ് പ്രസിഡൻ്റുമാർ. അഡ്വ. ഇ. കൃഷ്ണദാസാണ് പുതിയ ട്രഷറർ.

Related Posts