ബിഗ്ഗ് ബോസ്സ് സീസൺ 7ന്റെ പ്രഖ്യാപനം

ആരാധകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഇതോടുകൂടി അവതാരകന്റെ സ്ഥാനത്ത് നിന്ന് മോഹൻലാല്‍ മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എന്നാൽ മത്സരാർത്ഥികൾ ആരൊക്കെയെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം.

നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. കണ്ണിനെ വലയം ചെയ്‍തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

എന്നാൽ, സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു. കൂടാതെ ഷോ മുന്നോട്ടുപോകുന്തോറും അതിന്റെ പരിണാത്മകതയും ഊർജസ്വലതയും കൈകൊണ്ട് ലോഗോയിലും ചില മാറ്റങ്ങൾ വന്നു കൂടുതൽ വൈബ്രന്റാകുന്ന തരത്തിലുള്ള ഒരു വ്യത്യസ്ത രീതിയാണ് ഇത്തവണ ഞങ്ങൾ പരീക്ഷിക്കുന്നെതന്നും ഏഷ്യാനെറ്റ് ടീം അറിയിച്ചു.

ആകെത്തുകയിൽ കുറേകൂടി മോഡേണും യൂത്ത്ഫുള്ളും വൈബ്രന്റ്‌മായ ഒരു ഡിസൈനാണ് സീസൺ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ബിഗ്ഗ് ബോസ്സ് സംബന്ധിച്ച് കൂടുതൽ ആവേശകരമായ അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *