Your Image Description Your Image Description

ഹൃത്വിക് റോഷൻ നായകനായി എത്തുന്ന ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അയൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങിയതോടെ കിയാരയുടെ ബിക്കിനി വേഷം ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ രംഗം സെൻസർ ബോർഡ് കട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ചിത്രത്തിൽ നിന്ന് 8 മിനിറ്റ് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്.

‘പ്രലോഭനകരമായ’ രംഗങ്ങള്‍ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിര്‍ദേശം. മാറ്റങ്ങളോടെ യുഎ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രജനികാന്തിന്റെ കൂലിയ്ക്കൊപ്പമാണ് വാർ 2 തിയേറ്ററിൽ എത്തുന്നത്.

Related Posts