Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. കോക്കല്ലൂർ ശ്രീ സന്നിധി ഹോട്ടലിൽ നിന്നുമാണ് ബാലുശ്ശേരി സ്വദേശിയായ ശ്രീമതി ബിരിയാണി വാങ്ങിയത്.

ബിരിയാണി കഴിച്ചതിന് പിന്നാലെ ശ്രീമതിയുടെ കൊച്ചുമകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്ന് ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.

Related Posts