Your Image Description Your Image Description

ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അവ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം. വീട്ടിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ബാക്കി വരുകയാണെങ്കിൽ നമ്മൾ അത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ പലഹാരമായി വൈകുന്നേരം കഴിക്കുകയോ ഒക്കെ ചെയ്യാറുണ്ട് ഇത്തരത്തിൽ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കിയാലോ?

കൈകൾ കഴുകാം

ഭക്ഷണം ഉണ്ടാക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. ഇല്ലെങ്കിൽ അണുക്കൾ ഭക്ഷണത്തിൽ പടരാൻ സാധ്യതയുണ്ട്. കൂടാതെ പുറത്ത് നിന്ന് വരുമ്പോഴും, മൽസ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ മുറിക്കുമ്പോഴും കൈകൾ കഴുകാൻ ശ്രദ്ധിക്കണം.

പൊതിഞ്ഞ് സൂക്ഷിക്കരുത്

വീട്ടിലുണ്ടാക്കുന്ന തേനീച്ച മെഴുക് പൊതിയുന്ന വിധം (ഉൾപ്പെടെ: ബീസ് വാക്സ് ബ്രെഡ് ബാഗ് തയ്യൽ ചെയ്യരുത്) – ഞങ്ങളുടെ വീടും പൈതൃകവും

ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും ഒരിക്കലും ഫ്രിഡ്ജിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ പാടില്ല. ഭക്ഷണ സാധനങ്ങൾ കേടുവരാതെ ഇരിക്കണെമെങ്കിൽ നല്ല വായുസഞ്ചാരം ലഭിക്കണം. അതിനാൽ തന്നെ പൊതിഞ്ഞ് സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാൽ ഓരോ ഭക്ഷണത്തിനും വ്യത്യസ്തമായ തണുപ്പും സംരക്ഷണവുമാണ് അത്യാവശ്യം. അതിനാൽ തന്നെ ഓരോന്നും അതാത് തട്ടുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് മാംസങ്ങളുടെ കൂടെ പച്ചക്കറികൾ സൂക്ഷിക്കരുത്. ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാൻ കാരണമാകുന്നു.

ബാക്കിവന്ന ഭക്ഷണം ചൂടാക്കണം

ബാക്കിവന്ന ഭക്ഷണം ശരിയായ രീതിയിൽ ചൂടാക്കിയതിന് ശേഷം മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ഇത് അണുക്കളെ നശിപ്പിക്കാനും ഭക്ഷണത്തിന്റെ രുചി നിലനിർത്താനും സഹായിക്കുന്നു.

ഭക്ഷണം തണുപ്പിക്കണം

പാത്രത്തിൽ അടച്ച് സൂക്ഷിക്കുന്നതിന് മുമ്പ് ചൂടാക്കിയ ഭക്ഷണം പൂർണമായും തണുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ചൂടുള്ള ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *