ബഹ്റൈനിൽ താ​മ​സ​കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

ഗു​ദൈ​ബി​യ​യി​ൽ താ​മ​സ​കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. കൃ​ത്യ​സ​മ​യ​ത്ത് സി​വി​ൽ ഡി​ഫ​ൻ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ട് നി​ല​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ത്തി​ലെ വാ​ട​ക​ക്കാ​രെ മു​ഴു​വ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ഒ​ഴി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *