Your Image Description Your Image Description

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ യാത്രികർ 60 പരീക്ഷണങ്ങളാണ് നിലയത്തിൽ നടത്തുന്നത്. മൈക്രോ ആൽഗഗൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോ ബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികളുടെ ശേഷി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ, സസ്യങ്ങളുടെ അതിജീവനം, യാത്രികരുടെ ആരോഗ്യ സംരക്ഷണം തുടങ്ങി മനുഷ്യായുസ്സ് വർധിപ്പിക്കാനുള്ള സുപ്രധാന പരീക്ഷണങ്ങളാണ് ഇവർ നടത്തുന്നത്. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് സംഘത്തെ പങ്കുവെച്ചത്. ഇവർ ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts