ബലി പെരുന്നാൾ; ഒമാനിൽ സെൻട്രൽ മത്സ്യ മാർക്കറ്റിന് അഞ്ച് ദിവസം അവധി

ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തേക്ക് സെൻട്രൽ മത്സ്യ മാർക്കറ്റിന് അവധിയായിരിക്കുമെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.ജൂൺ അഞ്ച് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. ജൂൺ 10ന് പതിവുപോലെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുമെന്നും കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.

അതേസമയം ക​ടു​ത്ത ചൂ​ടി​ലും ബ​ലി​പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും. ഒ​മാ​നി പാ​ര​മ്പ​ര്യ സം​സ്കൃ​തി​യാ​യ കാ​ലിച്ചന്ത​ക​ള്‍ നാ​ടൊ​ട്ടു​ക്കും സ​ജീ​വ​മാ​യി. ന​മ്മു​ടെ പ​ഴ​യ കാ​ല നാ​ട്ടു കൂ​ട്ടാ​യ്മ​ക​ളു​ടെ ഓ​ര്‍മ​ക​ള്‍ ത​ട്ടി​യു​യ​ർ​ത്തു​ന്ന ച​ന്ത​ക​ൾ പ്ര​വാ​സി​ക്ക് ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ മ​ധു​രി​ക്കു​ന്ന ഓ​ർ​മ​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ചെ​റി​യ പെ​രു​ന്നാ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത്മാ​യാ​ണ് ബ​ലി പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. പേ​രി​ല്‍നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​തു​പോ​ലെ ബ​ലി ക​ര്‍മ​മാ​ണ് മു​ഖ്യച​ട​ങ്ങ്. ബ​ലി​യ​റു​ക്കാ​നു​ള്ള ഉ​രു​ക്ക​ള്‍ വാ​ങ്ങാ​നും വി​ല്‍ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ച​ന്ത കൊ​ണ്ടു​ണ്ടാ​കു​ന്ന​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *