ബലിപെരുന്നാൾ; കുവൈത്തിലെ ഈദ് ഗാഹുകളിൽ നടന്ന നമസ്‌കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു

കുവൈത്തിലെ ഈദ് ഗാഹുകളിൽ നടന്ന നമസ്‌കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രചാരകരാവാൻ ഖത്തീബുമാർ ആഹ്വാനം ചെയ്തു. രാവിലെ 5:03 ന് പെരുന്നാൾ നമസ്‌കാരം നടന്നു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന നമസ്‌കാരങ്ങളിൽ അനവധി വിശ്വാസികൾ പങ്കെടുത്തു. തഖ്ബീർ ധ്വനികളോടെ പ്രാർഥനകൾ ആരംഭിച്ച വിശ്വാസികൾ, പരസ്പരം ആശംസകളും മധുരങ്ങളും കൈമാറി സന്തോഷം പങ്കുവെച്ചു.

ഖത്തീബുമാർ ഇബ്രാഹീം നബി പ്രേരിപ്പിച്ച ത്യാഗവും സമർപ്പണവും ഓർമപ്പെടുത്തി, സമാധാനത്തിന്റെയും വിശുദ്ധിയുടെയും പ്രചാരകരാവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

കുവൈത്ത് ഗ്രാൻഡ് മോസ്‌കിൽ നടന്ന ബലിപെരുന്നാൾ നമസ്‌കാരത്തിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് അസ്സബാഹ് പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അഹ്‌മദ് അസ്സബാഹ്, മന്ത്രിമാർ, ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *