ബലിപെരുന്നാൾ അവധി: ദുബായ് എമിഗ്രേഷൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ-എമിഗ്രേഷൻ) ബലിപെരുന്നാൾ അവധിക്കാലത്തെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.ഈ മാസം 5 മുതൽ 8 വരെ എമിഗ്രേഷന് അവധിയായിരിക്കും. 9 ന് പ്രവർത്തനം പുനരാരംഭിക്കും. അവധിക്കാലത്ത് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 (അറൈവൽ)ലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

അൽ അവീർ കസ്റ്റമർ ഹാപ്പിനെസ് സെന്റർ രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. ജിഡിആർഎഫ്എയുടെ ഡിജിറ്റൽ സേവനങ്ങൾ, ദുബായ് നൗ, ജിഡിആർഎഫ്എ, ഡിഎക്സ്ബി എന്നിവയുടെ സ്മാർട്ട് ആപ്പുകൾ വഴിയും ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *