Your Image Description Your Image Description

ബം​ഗ​ളൂ​രു: മൂ​ന്നു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 53കാ​ര​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. മാ​ണ്ഡ്യ ശ്രീ​രം​ഗ​പ​ട്ട​ണ സ്വ​ദേ​ശി ശി​വ​ണ്ണ​ക്കാ​ണ് മാ​ണ്ഡ്യ ജി​ല്ല ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2023 ഡി​സം​ബ​ർ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പ്ര​തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ശ്രീ​രം​ഗ​പ​ട്ട​ണ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പും ഐ.​പി.​സി വ​കു​പ്പും ഉ​ൾ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

Related Posts