Your Image Description Your Image Description

ക​ല​ബു​റു​ഗി ജി​ല്ല​യി​ൽ ക​ൽ​ഗി ത​ഹ​സി​ൽ​ദാ​രു​ടെ ഓ​ഫി​സി​ൽ ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ ലോ​കാ​യു​ക്ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​സി റോ​ഡ് നി​ർ​മാ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​നാ​ണ് ര​ണ്ടാം ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്റ് (എ​സ്‌.​ഡി‌.​എ) ശ​ര​ണ​പ്പ ഭീ​മ​മാ​യ തു​ക കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

പൂ​ർ​ത്തി​യാ​യ സി​സി റോ​ഡ് ജോ​ലി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​രാ​റു​കാ​ര​ൻ അ​ന​വീ​ര​യ്യ ലോ​കാ​യു​ക്ത പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ലോ​കാ​യു​ക്ത എ​സ്.​പി ബി.​കെ ഉ​മേ​ഷി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ന്ന​ത്. ഡി​വൈ.​എ​സ്.​പി ഗീ​ത ബെ​നാ​ൽ, ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ശേ​ഖ​ർ, ബ​സ​വ​രാ​ജ് എം.​ജി റാ​ണു​ജി, പ്ര​ദീ​പ്, ഫൈ​സ്മു​ദ്ദീ​ൻ, സ​ന്തോ​ഷ​മ്മ, മ​ല്ലി​ന​നാ​ഥ്, മ​ല്ലി​കാ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *