Your Image Description Your Image Description

ബം​ഗ​ളൂ​രുവി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ മി​നി​മം ചാ​ർ​ജ് നി​ര​ക്ക് 30 രൂ​പ​യി​ൽ​നി​ന്ന് 36 രൂ​പ​യാ​ക്കി. ആ​ദ്യ ര​ണ്ടു കി​ലോ​മീ​റ്റ​റി​നാ​ണ് ഈ ​നി​ര​ക്ക്. തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 18 രൂ​പ​യാ​ണ് ചാ​ർ​ജ്. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ 50 ശ​ത​മാ​നം അ​ധി​കം നി​ര​ക്ക് ഈ​ടാ​ക്കും. വെ​യി​റ്റി​ങ് ചാ​ർ​ജി​​ലും മാ​റ്റ​മു​ണ്ട്. ആ​ദ്യ അ​ഞ്ചു മി​നി​റ്റി​ന് ചാ​ർ​ജ് ന​ൽ​കേ​ണ്ട​തി​ല്ല. തു​ട​ർ​ന്നു​ള്ള ഓ​രോ 15 മി​നി​റ്റി​നും 10 രൂ​പ വീ​തം ന​ൽ​ക​ണം.

ല​ഗേ​ജി​ന്റെ കാ​ര്യ​ത്തി​ൽ 20 കി​ലോ വ​രെ യാ​ത്ര​ക്കാ​ര​ന് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാം. അ​തു​ക​ഴി​ഞ്ഞു​ള്ള ഓ​രോ 20 കി​ലോ​ക്കും 10 രൂ​പ അ​ധി​കം ന​ൽ​കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​തേ​സ​മ​യം, പു​തി​യ നി​ര​ക്കി​ൽ ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ തൃ​പ്ത​ര​ല്ല. മി​നി​മം ചാ​ർ​ജ് 40 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. പ​ല​രും മീ​റ്റ​റി​ട്ട് സ​ർ​വി​സ് ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

 

Related Posts