Your Image Description Your Image Description

ഇരവിപുരം: കൊല്ലത്ത് ഫ്ലാറ്റിന്റെ സ്റ്റെയർ കേസിനടിയിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിലായി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ഫ്ലാറ്റിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ അതിവിദഗ്ധമായാണ് പ്രതി ചെടി നട്ടുവളർത്തിയത്. ചെടിച്ചട്ടിയിലാണ് കഞ്ചാവിന്റെ ചെടി കണ്ടെത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിൽ ഒളിപ്പിച്ച് വളർത്തിക്കൊണ്ടുവരികയായിരുന്നു. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ കഞ്ചാവ് ചെടിയുമാണ് യുവാവിന്റെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിന്റെ വീട്ടിൽ പരിശോധന നൽകിയത്. പ്രതി മറ്റാർക്കെങ്കിലും കഞ്ചാവ് നൽകിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *