Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ്റെ താൽക്കാലിക ചുമതല ഏറ്റെടുത്ത് എന്‍ ശക്തന്‍. നാല് വര്‍ഷമായി ജില്ലയില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുണ്ട്. എല്ലാതലത്തിലും പാര്‍ട്ടി ശക്തമാണ്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും എന്‍ ശക്തന്‍ പ്രതികരിച്ചു.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കോണ്‍ഗ്രസിന്റെ സുവര്‍ണ്ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും പാലോട് രവിക്ക് നന്ദി പറഞ്ഞുകൊണ്ട് ശക്തന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് പാലോട് രവി നിറവേറ്റിയത്. മനുഷ്യരല്ലേ, ചില വാക്കുകള്‍ വരാം, ശാസനാരൂപത്തില്‍ വന്ന നല്ല ഉപദേശമാണ് പാലോട് രവി നല്‍കിയതെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.

 

മദ്വജനങ്ങൾക്കു മാർദവമില്ലെങ്കിൽ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പു നൽകൂ എന്നും പാലോട് രവി പ്രതികരിച്ചത്. പാര്‍ട്ടിയുടെ ശക്തി തിരിച്ചുകൊണ്ടുവരണം എന്ന ആവേശത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശക്തന് എല്ലാ പിന്തുണയും നല്‍കും എന്നും പാലോട് രവി പ്രതികരിച്ചു. അതേസമയം പാലോട് രവിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതില്‍ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. അച്ചടക്ക സമിതി ചെയര്‍മാനായ തിരുവഞ്ചൂര്‍ രാധാക്യഷ്ണനാണ് അന്വേഷണ ചുമതല. കോണ്‍ഗ്രസിനകത്തെ തമ്മിലടി വളരെ കുറഞ്ഞ ഒരുകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒറ്റപ്പെട്ട സംഭവം ഉണ്ടായെണ്ടെങ്കില്‍ പരിഹാരം കാണാനുള്ള വിദഗ്ധമായ നേതൃത്വം കെപിസിസിക്കും ദേശീയ തലത്തിലും ഉണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

കേരളത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റത്തിലേക്ക് വരികയാണ്. ജനം മുന്നണിക്ക് അനുകൂലമാണ്. ഫോണ്‍ സംഭാഷവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച ശേഷം പ്രതികരിക്കാം. നീതിപൂര്‍വ്വമായ തീരുമാനമേ ഉണ്ടാകൂ. പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന കാര്യം ഉണ്ടാകില്ല. പരിശോധിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

 

Related Posts