ഫോ​ൺ​വി​ളി​ച്ച് ത​ട്ടി​പ്പ്; കുവൈത്തിൽ പ്ര​വാ​സി​ക്ക് 400 ദീ​നാ​ർ ന​ഷ്ട​പ്പെ​ട്ടു

കുവൈത്തിൽ വീ​ണ്ടും വീ​ണ്ടും ഫോ​ൺ​വി​ളി​ച്ച് ത​ട്ടി​പ്പ്. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യി​ൽ​നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച​യാ​ൾ പ്ര​വാ​സി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 400 കു​വൈ​ത്ത് ദീ​നാ​ർ ത​ട്ടി​യെ​ടു​ത്തു. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യെ​ത്തി​യ​ത്. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​വൈ​ത്ത് പൗ​ര​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ ഫോ​ൺ വി​ളി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ത​ട്ടി​പ്പു​കാ​ര​ൻ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യും സി​വി​ൽ ഐ​ഡി​യും ബാ​ങ്ക് കാ​ർ​ഡ് ന​മ്പ​റു​ക​ളും ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 400 ദീ​നാ​ർ പി​ൻ​വ​ലി​ച്ച​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് പ്ര​വാ​സി​ക്ക് ബാ​ങ്കി​ൽ​നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ചു. പ​രി​ഭ്രാ​ന്ത​നാ​യ അ​ദ്ദേ​ഹം ഉ​ട​ൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​നാ​യി അ​ക്കൗ​ണ്ട് നി​ർ​ജ്ജീ​വ​മാ​ക്കു​ക​യും ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *