Your Image Description Your Image Description

മ​ല​പ്പു​റം: ഫോ​ണി​ലൂ​ടെ യു​വ​തി​യെ മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ സം​ഭ​വ​ത്തി​ൽ കേസെടുത്ത് പോലീസ്. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി വീ​രാ​ൻ കു​ട്ടി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എടുത്തത്.

സ്ത്രീ​ധ​ന പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം, മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഉ​പ​ദ്ര​വി​ക്ക​ൽ നി​യ​മ​വി​രു​ദ്ധ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം വ​നി​താ സെ​ല്ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഒ​ന്ന​ര​വ​ർ​ഷം​മു​മ്പാ​ണ് മ​ല​പ്പു​റം ഊ​ര​കം സ്വ​ദേ​ശി​യാ​യ യു​വ​തി​യും കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി വീ​രാ​ൻ​കു​ട്ടി​യും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ നാ​ൾ മു​ത​ൽ ത​ന്നെ സൗ​ന്ദ​ര്യ​മി​ല്ലെന്ന് പ​റ​ഞ്ഞ് പീ​ഡ​നം തുടങ്ങുന്നത്.

ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ത​ല​ക​റ​ങ്ങി വീ​ണ​പ്പോ​ൾ മാ​ര​ക​രോ​ഗ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ക്കി വി​ട്ടു. കു​ഞ്ഞ് പി​റ​ന്നി​ട്ടു പോ​ലും ഭ​ർ​ത്താ​വ് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. പ​തി​നൊ​ന്നു​മാ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ​ദി​വ​സം പി​താ​വി​നെ വി​ളി​ച്ച് മു​ത്ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ഭർത്താവ് പറഞ്ഞത്.

വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ൽ​കി​യ 30 പ​വ​ൻ സ്വ​ർ​ണം വീ​രാ​ൻ​കു​ട്ടി​യും കു​ടും​ബ​വും തട്ടിയെടുത്ത്​. മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഭ​ർ​ത്താ​വ് വീ​രാ​ൻ കു​ട്ടി​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *