Your Image Description Your Image Description

ഡൽഹി: ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ വിതരണം നടത്തുമെന്നും ഡസ്സോൾട്ട് ഏവിയേഷൻ പറഞ്ഞു. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു .

കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി ജെറ്റുകൾ ഉപയോഗിക്കാം. ഡസ്സോൾട്ട് ഏവിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ഇന്ന് ബി‌എസ്‌ഇയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *