Your Image Description Your Image Description

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘മാരീസൻ’. 2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ പുറത്തെത്തി. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്‌പെന്‍സിന്റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസറിന്റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്റെയും വടിവേലുവിന്റെയും കഥാപാത്രങ്ങളാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം യുവന്‍ ശങ്കര്‍ രാജ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇ 4 എക്‌സ്‌പെരിമെന്റ്‌സ് എല്‍എല്‍പി, കഥ, തിരക്കഥ, സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടര്‍ വി കൃഷ്ണ മൂര്‍ത്തി, ഛായാഗ്രഹണം കലൈസെല്‍വന്‍ ശിവജി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts