Your Image Description Your Image Description

തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഫല വൃക്ഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി തില്ലങ്കേരിയില്‍ ഫല വൃക്ഷ തൈകള്‍ വിതരണം ചെയ്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ 228 കര്‍ഷകര്‍ക്ക് അഞ്ച് വീതം ഫലവൃക്ഷ തൈകള്‍ നല്‍കി. മാവ്, പ്ലാവ്, റംബൂട്ടാന്‍ തുടങ്ങിയ വൃക്ഷ തൈകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍ അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി ആശ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ രതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി വിമല എന്നിവര്‍ സംസാരിച്ചു.

Related Posts