Your Image Description Your Image Description

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.

എസ്.സി, എസ്.ടി വിഭാഗത്തില്‍ 26 സീറ്റും ജനറല്‍ വിഭാഗത്തില്‍ മൂന്നു സീറ്റുകളുമാണ് ഒഴിവുള്ളത്. അപേക്ഷകള്‍ സ്‌കൂള്‍ ഓഫീസിലും www.dravncbse.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാ ഫോറം വാങ്ങാവുന്നതാണ്.

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് രാവിലെ 10.30ന് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം. ഫോൺ : 9526428938.

Leave a Reply

Your email address will not be published. Required fields are marked *