പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ

പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്കും നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി ബ​ഹ്റൈ​ൻ. വ​രാ​നി​രി​ക്കു​ന്ന ദേ​ശീ​യ ബ​ജ​റ്റി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ വി​ക​സ​ന​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ട്.

അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കാ​നും തീ​രു​മാ​നി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ ബ​ഹ്റൈ​നി​ലു​ണ്ട്. നി​ർ​ദേ​ശ പ്ര​കാ​രം അ​വ​രും അ​വ​രു​ടെ ആ​ശ്രി​ത​രും രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​രും ഇ​ൻ​ഷു​റ​ൻ​സ് ഉ​റ​പ്പാ​ക്ക​ണം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കു​ക, അ​ടി​യ​ന്ത​ര വൈ​ദ്യ പ​രി​ച​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ചെ​ല​വ് ചു​രു​ക്കു​ക എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് പ​ദ്ധ​തി നി​ർ​ദേ​ശി​ച്ച​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *