Your Image Description Your Image Description

സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിട്ടി മെമ്പര്‍ പി.കെ അരവിന്ദബാബുൻ്റെ നേതൃത്വത്തിൽ എറണാകുളം ഗവ. റസ്റ്റ് ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ ആറ് പരാതികൾ പരിഹരിച്ചു. ഒമ്പത് പരാതികളാണ് പരിഗണിച്ചത്. മൂന്ന് പരാതികൾ തെളിവെടുപ്പിനായി മാറ്റിവച്ചു. നാല് പരാതികൾ പുതിയതായി സ്വീകരിച്ചു.

പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികള്‍, മറ്റു പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍, അല്ലെങ്കില്‍ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകാന്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമര്‍പ്പിക്കാമെന്ന് മെമ്പര്‍ പി.കെ അരവിന്ദബാബു പറഞ്ഞു.

Related Posts