Your Image Description Your Image Description

പാലക്കാട് : പടക്കം വായിലിരുന്ന് പൊട്ടി പശുവിന് പരിക്ക്. പാലക്കാട് പുതുനഗരത്താണ് സംഭവം നടുവഞ്ചിറ സ്വദേശി സതീഷിന്‍റെ പശുവിനാണ് പരിക്കേറ്റത്.

മേയുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. കാട്ടുപന്നിക്കായി പൊറോട്ടയിൽ പൊതിഞ്ഞുവെച്ച പന്നിപടക്കമാണ് പശു കടിച്ചത്.പ്രദേശത്ത് രൂക്ഷമായ പന്നി ശല്യമാണ് ഉള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *