Your Image Description Your Image Description

പൊക്കാളി കൃഷിക്കായി ചരിയംതുരുത്തിൽ വിത്ത് വിതച്ചു. കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അബാട്ട് വീട്ടിൽ ജോസെഫിന്റെ 5 ഏക്കർ പാടത്താണ് പരമ്പരാഗത പൊക്കാളി വിത്ത് എറിഞ്ഞത്. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ വിത്തു വിത ഉദ്ഘാടനം ചെയ്തു. പൊക്കാളി കൃഷിയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് പൊക്കാളി കൃഷി നടത്തിവരുന്നു.

യോഗത്തിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസൻ്റ്, ബാങ്ക് പ്രസിഡൻ്റ് പുഷ്കിൻ പോൾ, ഡയറക്ടർമാരായ ഹരോൾഡ് നിക്കോൾസർ, ടി കെ സുരാജ്, ആൻ്റണി സന്തോഷ്, എം. വി വിനോദ് , അനിത സുധാകരൻ, ടി കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *