Your Image Description Your Image Description

നിരവധി പോഷക ഗുണങ്ങളടങ്ങിയ ഒരു ഫലമാണ് പൈനാപ്പിൾ. ഇതിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പെെനാപ്പിളിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കൂടതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും പൈനാപ്പിളിലുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പൈനാപ്പിൾ സഹായിക്കും. പൈനാപ്പിൾ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?

1. എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

2. ദഹനത്തിനു സഹായകം

ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും.

3. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളിലുള്ള ബ്രോമെലെയ്ൻ സഹായിക്കുന്നു.

4. കാൻസർ സാധ്യത കുറയ്ക്കുന്നു.

ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.

5. ഇൻഫ്ലമേഷൻ തടയുന്നു

ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോമലെയ്ൻ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്.

6. സന്ധിവാതത്തിന്

ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു സഹായകം. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.

7. എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

8. രോഗപ്രതിരോധ ശക്തിയേകുന്നു

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും. ബ്രോമലെയ്ൻ സപ്ലിമെന്റ്, കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാകാൻ സഹായിക്കും. ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും.

9. വേഗം സുഖമാകാൻ

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.

10. ചർമത്തിന്റെ ആരോഗ്യം

പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പാർശ്വഫലങ്ങൾ

ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാൻ കാരണമാകും. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *