Your Image Description Your Image Description

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാർമല നിവാസികൾ കഴിയുന്നത് പുലിപ്പേടിയിൽ. മുൻപും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ക്യാമറകൾ സ്ഥാപിച്ചത്. നാട്ടുകാർ ചേർന്ന് സ്ഥാപിച്ച ക്യാമറയിലാണ് ഇപ്പോൾ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരിയിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിന് ശേഷം പുലിയെ പിടികൂടാൻ ഇവിടെ കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും പുലി കൂട്ടിൽ കുടുങ്ങിയില്ല. അന്നും പുലിയെ പിടിക്കൂടണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രദേശത്ത് തമ്പടിച്ചിരുന്ന പുലി പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശവാസികളും നാട്ടുകാരും ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. വനം വകുപ്പ് വേണ്ടവിധത്തിലുള്ള നടപടികൾ സ്വീകരിക്കുന്നില്ല ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *