Home » Blog » Auto » പൂനെയില്‍നിന്നും പ്രാഗിലെത്തി കൈലാഖ്; താണ്ടിയത് 19,351 കിലോമീറ്റര്‍ ദൂരം
18
കൊച്ചി: സ്‌കോഡ ഓട്ടോയുടെ ഇന്ത്യന്‍ നിര്‍മ്മിത കോമ്പാക്ട് എസ് യു വിയായ കൈലാഖ് പൂനെയില്‍ നിന്നും 19,351 കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെത്തി. ഒരു ഇന്ത്യന്‍ നിര്‍മ്മിത പാസഞ്ചര്‍ വാഹനം നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിത്.

പൂനെയിലെ സ്‌കോഡ വാഹന നിര്‍മ്മാണ യൂണിറ്റില്‍നിന്നും യാത്ര തിരിച്ച കൈലാഖ് 70 ദിവസം കൊണ്ടാണ് ചെക്കിലെ പ്രാഗില്‍ എത്തിയത്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ എസ് യു വിയായ കൈലാഖ് ജന്മരാജ്യത്തുന്നും ആഗോള ബ്രാന്‍ഡിന്റെ മാതൃരാജ്യത്തിലേക്ക് നടത്തിയ യാത്രയാണിത്.

ആഗോള വേദിയില്‍ ഇന്ത്യന്‍ എഞ്ചിനീയറിങ്ങും മാനുഫാക്ചറിങ്ങും നടത്തിയ ശക്തിപ്രകടനമാണിതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത കൈലാഖിന്റെ യാത്രയെക്കുറിച്ച് പറഞ്ഞു.

കൈലാഖ് ഈ 19,351 കിലോമീറ്റര്‍ യാത്രയില്‍ 13 രാജ്യങ്ങളിലെ എണ്ണമറ്റ ഡ്രൈവിങ് അവസ്ഥകളിലൂടെ യാത്ര ചെയ്തു. ഇന്ത്യന്‍ നിര്‍മ്മിത കൈലാഖ് അതിന്റെ എഞ്ചിനീയറിങ് മികവ് യഥാര്‍ത്ഥ-ലോകത്തിലെ അനുഭവങ്ങളിലൂടെ പ്രകടമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ യാത്ര സ്‌കോഡ ഓട്ടോയുടെ ആഗോള ഭാവിയെ രൂപീകരിക്കുന്നതില്‍ ഇന്ത്യയുടെ വളരുന്ന പങ്കിനെ വീണ്ടും ഉറപ്പിക്കുക മാത്രമല്ല ഇന്ത്യയില്‍ ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള തങ്ങളുടെ ആത്മവിശ്വാസത്തേയും അത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പൂനെയില്‍ നിന്നും മുംബൈ, വഡോദര, ഉദയ്പൂര്‍, ജയ്പൂര്‍, ആഗ്ര, ലഖ്‌നൗ വഴി എസ് യു വി ഗൊരഖ്പൂരില്‍ വച്ച് ഇന്ത്യയുടെ അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് പ്രവേശിച്ചു.

പര്‍വ്വത റോഡുകളും കടന്ന് എസ് യു വി ഉയര്‍ന്ന പ്രദേശങ്ങളിലെ പീഠഭൂമികളിലൂടെ യാത്ര തുടര്‍ന്നു. നേപ്പാളും ടിബറ്റന്‍ പീഠഭൂമിയും പിന്നിട്ട് പുരാതന സില്‍ക്ക് പാതയിലൂടെ കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്താന്‍, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലും കൈലാഖ് സഞ്ചരിച്ചു. തുര്‍ക്കി വഴി യൂറോപ്പിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ബള്‍ഗേറിയ, റൊമാനിയ, ഹംഗറി, സ്ലോവാക്യ രാജ്യങ്ങളും കടന്ന് പ്രാഗിലെത്തി. രണ്ട് ഭൂഖണ്ഡങ്ങളിലൂടെ 70 ദിവസം കൊണ്ട് 13 രാജ്യങ്ങളില്‍ കൈലാഖ് യാത്ര നടത്തി. സ്‌കോഡ ഓട്ടോയുടെ അന്തസത്തയായ ലെറ്റ്‌സ് എക്‌സ്‌പ്ലോര്‍ എന്ന വരികള്‍ക്ക് സാധൂകരണം നല്‍കുന്ന യാത്രയായിരുന്നു അത്.

കൈലാഖ് സമുദ്രനിരപ്പില്‍നിന്നും താഴെ 154 മീറ്റര്‍ മുതല്‍ സമുദ്രനിരപ്പിനും മുകളില്‍ 5,364 മീറ്റര്‍ ഉയരം വരെയും താപനില മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള പ്രദേശങ്ങളിലും യാത്ര ചെയ്തു. അസാധാരണമായ വൈവിധ്യമാര്‍ന്ന റോഡുകളും കാലാവസ്ഥകളും സംസ്‌കാരങ്ങളും ഭാഷകളും കൈലാഖ് അഭിമുഖീകരിച്ചു.

വാഹനത്തിന്റെ ശേഷിക്കൊപ്പം സ്ഥിരതയും ആവശ്യമായ യാത്രയായിരുന്നു അത്. വ്യത്യസ്തമായ യാത്ര സാഹചര്യങ്ങളില്‍ ഓരോ കിലോമീറ്ററും കൈലാഖിന്റെ എഞ്ചിനീയറിങ്, ഡ്യൂറബിലിറ്റി, ഓരോ ദിനവും ആശ്രയിക്കാവുന്നത് പോലെയുള്ള ശേഷികള്‍ തെളിയിക്കപ്പെട്ടു.

ഇന്ത്യയിലേയും ചെക്ക് റിപ്പബ്ലിക്കിലേയും വിദഗ്ദ്ധര്‍ ചേര്‍ന്ന് ഇന്ത്യയ്ക്കായി വികസിപ്പിച്ച, സ്‌കോഡ ഓട്ടോയുടെ നാല് മീറ്ററില്‍ താഴെയുള്ള ആദ്യത്തെ എസ് യു വിയാണ് കൈലാഖ്.