Your Image Description Your Image Description

പൂണെയിൽ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ഐ.ടി ജീവനക്കാരുടെ പരാതി വ്യാജമെന്ന് ​പൊലീസ്.വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. സുഹൃത്തിനോടുള്ള ദേഷ്യത്തിനാണ് പെൺകുട്ടി പരാതി നൽകിയതെന്നും പൊലീസ് കണ്ടെത്തി. സുഹൃത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിനുള്ള വൈരാഗ്യത്തിലാണ് പരാതി നൽകിയതെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന് പൂണെ പൊലീസ് കമീഷണർ അറിയിച്ചു.

പെൺകുട്ടിയും ആൺസുഹൃത്തും തമ്മിൽ നിരന്തരമായി കാണാറുണ്ടായിരുന്നു. ബുധനാഴ്ചയും ഇരവരും തമ്മിൽ കണ്ടിരുന്നു. തുടർന്ന് ആൺസുഹൃത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു. പെൺകുട്ടി ഇതിന് തയാറായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ആൺസുഹൃത്തിനോടുള്ള ദേഷ്യത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന വ്യാജ പരാതി നൽകിയതെന്ന് പൊലീസ് കമീഷണർ അ​മിതേഷ് കുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts