Your Image Description Your Image Description

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട് ശി​വ​ന്‍കു​ന്നി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന കേ​സി​ലെ പ്ര​തി​യെ മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ചെ​ല​വൂ​ര്‍ മാ​യ​നാ​ട് താ​ഴെ​ച​പ്പ​ങ്ങ​തോ​ട്ട​ത്തി​ല്‍ സി.​ടി. ഷാ​ലു​വാ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്.

നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ൾ. ത​മി​ഴ്‌​നാ​ട് ഉ​ദു​മ​ല്‍പേ​ട്ട​യി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദു​മ​ല്‍പേ​ട്ട ബ​സ് സ്റ്റാ​ന്‍ഡി​ല്‍വെ​ച്ച് സി.​ഐ എം.​ബി. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം, മോ​ഷ്ടി​ച്ച സ്വ​ര്‍ണം വി​റ്റു​വെ​ന്നു​പ​റ​യു​ന്ന മ​ല​പ്പു​റ​ത്തെ ജ്വ​ല്ല​റി​യി​ലേ​ക്ക് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​പോ​യി.

Leave a Reply

Your email address will not be published. Required fields are marked *