Your Image Description Your Image Description

മലപ്പുറം : പൂങ്കുടിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയെ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാട്ടുമണ്ണില്‍ കടവില്‍ മരതക്കോടന്‍ ഹിദായത്തിന്റെ മകന്‍ അന്‍ഷിഫിനെ (12) കാണാതായത്.

വെട്ടുപാറ വാവൂര്‍ കെഎംഎച്ച്എംയുപി സ്‌കൂളില്‍ ഏഴാംതരം വിദ്യാര്‍ഥിയായ അന്‍ഷിഫ്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളികഴിഞ്ഞ് കാല്‍കഴുകാന്‍ കടവില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന നാട്ടുകാരാണ് ഒഴുകിവരുന്ന മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *