Your Image Description Your Image Description

രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ശ്രീലങ്കൻ സന്ദർശനത്തിനുശേഷം പ്രത്യേക വിമാനത്തിൽ രാമേശ്വരത്തെത്തുന്ന മോദി ക്ഷേത്രദർശനത്തിനുശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.

2019ൽ നരേന്ദ്രമോദി തന്നെ തറക്കല്ലിട്ട പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം ഇന്ന് രാമേശ്വരത്തേക്ക് എത്തുന്നത്. ക്ഷേത്രദർശനം നടത്തിയ ശേഷം ഉച്ചയ്‌ക്ക് 12 മണിയോടെയാകും പാലത്തിന്റെ ഫ്ലാ​ഗ് ഓഫ്.ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പാമ്പൻ പാലം. 550 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. വെർട്ടിക്കൽ ബ്രിഡ്ജായ പാമ്പൻ പാലത്തിന് 72.5 മീറ്റർ ലിഫ്റ്റ് സ്പാൻ ഉണ്ട്. രാമേശ്വരത്തെ തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ കടൽപാലം ട്രെയിൻ സർവീസുകളെ തടസപ്പെടുത്താതെ വലിയ കപ്പലുകൾക്ക് കടന്നുപോകാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts