Your Image Description Your Image Description

മലപ്പുറം: മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പിവി അൻവർ 12 കോടി വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് റൈഡ്. 2015 ൽ 12 കോടി എടുത്ത വായ്പ 22 കോടിയായി എന്നാണ് പരാതി. കെഎഫ്സിക്ക് ഭീമമായ നഷ്ടം വരുത്തി എന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കെഎഫ്സി ചീഫ് മാനേജര്‍ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ജൂനിയര്‍ ടെക്നിക്കൽ ഓഫീസര്‍ മുനീര്‍ അഹ്മദ്, പിവി അൻവര്‍, അൻവറിൻ്റെ അടുപ്പക്കാരൻ സിയാദ് എന്നിവരാണ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കേസിൽ നാലാം പ്രതിയാണ് അൻവർ. ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്നും ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നുമാണ് അൻവറിനെതിരായ കേസ്. മതിയായ രേഖകൾ ഇല്ലാതെ പണം കടമായി നൽകി, തിരിച്ചടയ്ക്കാനുള്ള കെൽപ്പ് ഉണ്ടോയെന്ന് പരിശോധിച്ചില്ല- എന്നിവയാണ് പ്രതികൾക്കെതിരായ പ്രാഥമിക കണ്ടെത്തൽ.

 

 

 

 

Related Posts