Your Image Description Your Image Description

മലപ്പുറം ; പി വി അന്‍വറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിഷയത്തില്‍ തീരുമാനം തന്റെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം….

അന്‍വറുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ല. ഇന്നലെയും ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എന്തെങ്കിലും ഒക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്യും. തീരുമാനങ്ങളെടുക്കും.

വി എസ് ജോയിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ല. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി ആരാണോ അവര്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ തന്നെ പറഞ്ഞതല്ലേ? ഇന്ന് രാവിലെ ഞങ്ങള്‍ ഒരുമിച്ചായിരിക്കും പ്രചാരണ പരിപാടി ആരംഭിക്കുക. ഞങ്ങള്‍ ഒന്നാണ്, ഞങ്ങളെ ഒന്നും ഭിന്നിപ്പിക്കാന്‍ ആര് ശ്രമിച്ചാലും സാധിക്കില്ല.

എല്ലാ കാലത്തും രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് എനിക്ക് നിലമ്പൂര്‍ നല്‍കിയിട്ടുള്ളത്. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നുള്ളു.

തന്നെ പോലെ മത്സരിക്കാന്‍ യോഗ്യതയുള്ള നിരവധിയാളുകളുണ്ടെന്നും അങ്ങനെയുള്ളപ്പോള്‍ തന്നെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതില്‍ സംതൃപ്തിയുണ്ട്. എല്ലാവരും ഒരുമിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമായിരിക്കും നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts