Your Image Description Your Image Description

പാലക്കാട് : പാലക്കാട് മംഗലംഡാം നേർച്ചപ്പാറയിൽ കടുവയിറങ്ങി. നേർച്ചപ്പാറ താഴത്തേൽ സണ്ണിയാണ് വീടിനു സമീപമുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടത്.

കടുവ ഓടി സമീപത്തുളള തൊടിയംപ്ലാക്കൽ ആലീസ് ചാക്കോയുടെ റബർ തോട്ടത്തിലേക്ക് കടന്നതായും സണ്ണി പറഞ്ഞു. തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.

സ്ഥലത്തെത്തിയ മംഗലംഡാം വനപാലകർ പടക്കംപൊട്ടിക്കുന്നതിനിടെ കടുവ സമീപത്ത് കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് ചാടി.

Leave a Reply

Your email address will not be published. Required fields are marked *