Your Image Description Your Image Description

പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കർ‍ഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ മന്ത്രിയെ വഴിതടഞ്ഞു. ഇതിനിടെ, പ്രതിരോധിക്കാനെത്തിയ സിപിഎം, സിഐടിയു പ്രവർത്തകരും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി.

Related Posts