
ആലപ്പുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടില്‍ സുമിമോള്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുമിമോളെ അണലി കടിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയോടെയാണ് മരണത്തെ സംഭവിച്ചത്. ടി ജെ ജോസഫ് ആണ് ഭര്‍ത്താവ്. ബ്ലസ്റ്റണ്‍, ബ്ലെസ്സി, ബ്ലെസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.
