Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിനുനേരെ ചാവേർ ആക്രമണം. 13 സൈനികർ കൊല്ലപ്പെട്ടു. 10 സൈനികർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്താൻ ജില്ലയിലാണ് സംഭവം.

ഇന്ന് സൈനിക വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പരിക്കേറ്റവരിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു ചാവേർ ബോംബർ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *