Your Image Description Your Image Description

ലാസ് വേഗസ്: ആകാശമധ്യത്തുവെച്ച് എന്‍ജിന് തീ പിടിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ലാസ് വേഗസിലെ ഹാരി റെയ്ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ബസ് എ321 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇത്.

ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8.20 ഓടെയാണ് വിമാനം തിരിച്ചിറക്കിയത്. 153 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാങ്കേതിക തകരാറാണ് എഞ്ചിന് തീപിടിക്കാനുള്ള കാരണമെന്ന് എയര്‍ലൈന്‍സ് വിശദീകരിച്ചു.

പൈലറ്റുമാരും ജീവനക്കാരും അവസരോചിതമായി ഇടപെട്ടതോടെ വന്‍ദുരന്തമാണ് ഒഴിവായത്. വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റി. ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയും (എഫ്എഎ) അമേരിക്കന്‍ എയര്‍ലൈന്‍സ് മെയിന്റന്‍സ് സംഘവും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *