പരിസ്ഥിതി നിയമങ്ങൾ ശക്തമാക്കി കുവൈത്ത്

നിരോധിത സമയങ്ങളിൽ മീൻ പിടിക്കുന്നവരെ പിടികൂടിയാൽ 5,000 ദിനാർ വരെ വലിയ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ-ഫറാജ്. കുവൈത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ വകുപ്പ് ഊർജിതമായാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി ലംഘനങ്ങൾക്കുള്ള പിഴകൾ, മറ്റ് ഏജൻസികളുമായുള്ള വകുപ്പിന്റെ സഹകരണ ശ്രമങ്ങൾ, രാജ്യത്തുടനീളം പരിസ്ഥിതി സംരക്ഷണം നിലനിർത്തുന്നതിൽ നേരിടുന്ന വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ അൽ-ഫറാജ് പരാമർശിച്ചു.

ചർച്ച ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് പരിസ്ഥിതി ലംഘനങ്ങളുടെ വർധിച്ചുവരുന്ന എണ്ണവും അവ തടയുന്നതിനുള്ള നിയമങ്ങളുടെ നടപ്പാക്കലുമാണ്. പരിസ്ഥിതി നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് പരിസ്ഥിതി പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് ശ്രമങ്ങൾ ശക്തമാക്കുകയാണെന്ന് ബ്രിഗേഡിയർ അൽ ഫറാജ് വ്യക്തമാക്കി. വിവരങ്ങൾ കൈമാറുന്നതിലൂടെയും സംയുക്ത പരിശോധന പര്യടനങ്ങളിലൂടെയും കുറ്റവാളികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം കൂടിച്ചേർത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *