Your Image Description Your Image Description

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തില്‍ ആരംഭിച്ച ശൈശവ വൈകല്യ നിവാരണ ക്ലിനിക്കിന്റെ ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സൈറു ഫിലിഫ് അധ്യക്ഷത വഹിച്ചു. മാസത്തിലെ ആദ്യ ശനിയാഴ്ച രാവിലെ പത്ത് മുതല്‍ 12 വരെയാണ് ക്ലിനിക്ക് നടക്കുക. ഗവ. മെഡിക്കല്‍ കോളേജിലെ പിഎംആര്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ റീഹാബിലിറ്റേഷന്‍ ആക്കി മാറ്റാനുള്ള പരിശ്രമത്തിന്റെ ആദ്യപടിയായാണ് ക്ലിനിക്ക് ആരംഭിച്ചത്. സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിയുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഒരു മാസത്തെ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനവും എം എല്‍ എ നിര്‍വ്വഹിച്ചു.

കുട്ടികളിലെ വൈകല്യം നേരത്തേ തിരിച്ചറിയല്‍ എന്ന വിഷയത്തില്‍ ഡോ കവിത പവിത്രനും കുട്ടികളിലെ വൈകല്യ നിവാരണം എന്ന വിഷയത്തില്‍ ഡോ പി സാബിറും ബോധവത്കരണ ക്ലാസെടുത്തു. പിഎംആര്‍ വിഭാഗം മേധാവി ഡോ. സൂരജ് രാജഗോപാല്‍, ഡോ ഷീബ ദാമോദരന്‍, ഡോ.കെ സുദീപ്, ഡോ എസ്.എം സരിന്‍, ഡോ വി. സുനില്‍, ഡോ. മുഹമ്മദ് എം ടി പി, ഡോ ഹേമലത എന്നിവര്‍ സംസാരിച്ചു.

Related Posts