Your Image Description Your Image Description

സിദ്ധാർഥ് മൽഹോത്ര നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ പരം സുന്ദരിയുടെ റിലീസ് ജൂലൈ 25നായിരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റിലീസ് നീളും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 29നായിരിക്കും മിക്കവാറും തിയറ്ററുകളിൽ എത്തുക എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിദ്ധാർഥ് മൽഹോത്രയുടെ പരം സുന്ദരിയുടെ സംവിധാനം നിർവഹിക്കുക തുഷാർ ജലോട്ട ആണ്. ജാൻവി കപൂർ നായികയാകുന്ന റൊമാന്റിക് ചിത്രത്തിനായി ദില്ലിയിൽ കേരള പശ്ചാത്തലമൊരുക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സിദ്ധാർഥ് മൽഹോത്ര ദില്ലിക്കാരനാകുമ്പോൾ നായികാ കഥാപാത്രം കേരള കലാകാരിയാണ്. സാഗർ ആംമ്പ്രയുടെയും പുഷ്‍കർ ഓജയുടെയും സംവിധാനത്തിൽ ഉള്ള യോദ്ധ സിദ്ധാർഥ് മൽഹോത്രയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയത്.

ചിത്രത്തിന്റെ നിർമാണം ധർമ പ്രൊഡക്ഷൻസാണ്. വിതരണം നിർവഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈർഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിൽ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീർ, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേൽ മിഖൈലൽ യവാൾക്കർ എന്നിവരും താരങ്ങളായി ഉണ്ടായിരുന്നു.

Related Posts